Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sunitha Murder

ഇ​തെ​ന്നെ​ക്കൊ​ണ്ട് ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യു​ന്നി​ല്ല, അ​വ​രു​ടെ 160 നാ​യ്ക്ക​ളു​ടെ സം​ര​ക്ഷ​ണം ഏ​റ്റെ​ടു​ക്ക​ണം; സു​നി​ത​യു​ടെ മ​ര​ണ​ത്തി​ൽ പാ​ർ​വ​തി തി​രു​വോ​ത്ത്  

ബം​ഗ​ളൂ​രു​വി​ൽ തെ​രു​വു​നാ​യ്ക്ക​ളെ പാ​ർ​പ്പി​ക്കു​ന്ന കേ​ന്ദ്ര​ത്തി​ൽ ജോ​ലി​ക്കെ​ത്തി​യ വാ​ടാ​ന​പ്പ​ള്ളി ത​ളി​ക്കു​ളം പ​ത്താം​ക​ല്ല് മ​ങ്ങാ​ട്ട് സു​നി​ത കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പൊ​ട്ടി​ക്ക​ര​ഞ്ഞ് ന​ടി പാ​ർ​വ​തി തി​രു​വോ​ത്ത്.

ഉ​പ​ദ്ര​വി​ക്കാ​ൻ ക​ഴി​യാ​ത്ത​തു​കൊ​ണ്ടാ​ണ് അ​യാ​ൾ സു​നി​ത​യെ കൊ​ന്ന​തെ​ന്നും ഇ​ത് അ​യാ​ളു​ടെ അ​വ​സാ​ന​ത്തേ​തു​മാ​യി​രി​ക്കി​ല്ലെ​ന്ന് വീ​ഡി​യോ​യി​ൽ പാ​ർ​വ​തി പ​റ​യു​ന്നു. 

സു​നി​ത​യെ വ്യ​ക്തി​പ​ര​മാ​യി അ​റി​യാ​മെ​ന്നും അ​വ​രു​ടെ വീ​ട്ടി​ൽ പോ​യി​ട്ടു​ണ്ടെ​ന്നും താ​രം കു​റി​ച്ചു. ലൈം​ഗി​ക അ​തി​ക്ര​മം ത​ടു​ക്കു​ന്ന​തി​ന് ഇ​ട​യി​ലാ​ണ് സു​നി​ത ക്രൂ​ര​മാ​യി കൊ​ല്ല​പ്പെ​ട്ട​ത്. സു​നി​ത​യു​ടെ കു​ടും​ബ​ത്തി​നും അ​വ​ർ സം​ര​ക്ഷി​ക്കു​ന്ന നാ​യ്ക്ക​ൾ​ക്കും തു​ട​ർ​സം​ര​ക്ഷ​ണ​വും പു​ന​ര​ധി​വാ​സ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ഇ​ട​പെ​ടു​ന്നു​ണ്ടെ​ന്നും താ​രം വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.

പാ​ർ​വ​തി​യു​ടെ വാ​ക്കു​ക​ൾ 

സു​നി​ത കൊ​ല്ല​പ്പെ​ട്ടു. സു​നി​ത വെ​റു​തെ മ​രി​ച്ച​ത​ല്ല. അ​വ​ൾ കൊ​ല്ല​പ്പെ​ട്ട​താ​ണ്. ഞാ​ൻ ക​ണ്ടി​ട്ടു​ള്ള ഏ​റ്റ​വും സ്നേ​ഹ​സ​മ്പ​ന്ന​യും ദ​യ​യും നി​റ​ഞ്ഞ സ്ത്രീ​ക​ളി​ൽ ഒ​രാ​ൾ ലൈം​ഗി​ക അ​തി​ക്ര​മ​ത്തെ ചെ​റു​ക്കു​ന്ന​തി​നി​ട​യി​ൽ സ്വ​ന്തം കൊ​ല​യാ​ളി​യാ​ൽ കൊ​ല്ല​പ്പെ​ട്ടു​വെ​ന്ന് അ​റി​ഞ്ഞ​തു​മു​ത​ൽ ക​ണ്ണീ​ർ അ​ട​ക്കാ​ൻ എ​നി​ക്ക് സാ​ധി​ച്ചി​ട്ടി​ല്ല. അ​താ​ക​ട്ടെ അ​വ​ളു​ടെ തൊ​ഴി​ലു​ട​മ​യാ​യി​രു​ന്നു. അ​യാ​ൾ ഇ​പ്പോ​ഴും അ​റ​സ്റ്റി​ലാ​യി നീ​തി​ക്ക് മു​ന്നി​ൽ കൊ​ണ്ടു​വ​ര​പ്പെ​ട്ടി​ട്ടി​ല്ല.

എ​ന്നാ​ൽ ഇ​തി​ൽ ന​മ്മ​ൾ അ​ദ്ഭു​ത​പ്പെ​ടു​ന്നു​ണ്ടോ? സു​നി​ത​യെ സ്നേ​ഹി​ക്കു​ന്ന ഭ​ർ​ത്താ​വും നാ​ല് വ​യ​സു​ള്ള മ​ക​നും അ​വ​ശേ​ഷി​ക്കു​ന്നു. അ​വ​ൾ ര​ക്ഷി​ക്കു​ക​യും സം​ര​ക്ഷി​ക്കു​ക​യും ചെ​യ്ത 167 നാ​യ്ക്ക​ളും.

സു​നി​ത ഇ​തി​നു മു​ൻ​പും പ​ല​ത​വ​ണ ആ​ക്ര​മി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ഒ​രു ക​ത്തി​ക്കു​ത്തി​ൽ നി​ന്നും, മൂ​ന്നാം ഡി​ഗ്രി പൊ​ള്ള​ലി​ൽ നി​ന്നും മ​റ്റു പ​ല അ​പ​ക​ട​ങ്ങ​ളി​ൽ നി​ന്നും അ​വ​ൾ ര​ക്ഷ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​വ​ളു​ടെ കൊ​ല​യാ​ളി ത​ന്‍റെ 'നാ​യ് സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ' ഒ​രു ശ​മ്പ​ളം വാ​ഗ്ദാ​നം ചെ​യ്ത​തു​കൊ​ണ്ടാ​ണ് അ​വ​ൾ ആ ​ജോ​ലി സ്വീ​ക​രി​ച്ച​ത്. ത​ന്‍റെ കു​ടും​ബ​ത്തെ​യും അ​വ​ൾ ര​ക്ഷി​ച്ച നാ​യ്ക്ക​ളെ​യും സം​ര​ക്ഷി​ക്കാ​ൻ അ​ത് സ​ഹാ​യി​ക്കു​മെ​ന്ന​തു​കൊ​ണ്ടാ​ണ് അ​വ​ള​ത് ചെ​യ്ത​ത്. അ​വ​ളു​ടെ ദ​യ​യു​ള്ള ഹൃ​ദ​യം അ​വ​ളെ മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ചു​വോ?

ഇ​തെ​ന്നെ​ക്കൊ​ണ്ട് ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യു​ന്നി​ല്ല. സു​നി​ത​യ്ക്ക് സം​ഭ​വി​ച്ച​ത് അ​തി​യാ​യ ദു​ര​ന്ത​മാ​ണ്. അ​വ​ളു​ടെ ഭ​ർ​ത്താ​വ്, നാ​ല് വ​യ​സു​ള്ള മ​ക​ൻ, അ​വ​ൾ ര​ക്ഷ​പ്പെ​ടു​ത്തി​യ ഏ​ക​ദേ​ശം 160 നാ​യ്ക്ക​ൾ എ​ന്നി​വ​രെ​യാ​ണ് അ​വ​ൾ ഈ ​ഭൂ​മി​യി​ൽ അ​വ​ശേ​ഷി​പ്പി​ച്ചി​ട്ടു​ള്ള​ത്. അ​വ​രു​ടെ നി​ല​വി​ലെ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നാ​യി കു​റ​ച്ചു കാ​ര്യ​ങ്ങ​ൾ ഏ​ർ​പ്പാ​ടാ​ക്കി​യി​ട്ടു​ണ്ട്

വ​രും ദി​വ​സ​ങ്ങ​ളി​ൽ, ദ​ത്തെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന നി​ല​യി​ലു​ള്ള ചി​ല നാ​യ്ക്ക​ളെ അ​വി​ടെ നി​ന്ന് ദ​ത്തെ​ടു​പ്പി​ക്കാ​ൻ ശ്ര​മി​ക്കും. ഈ ​ദു​ഷ്ക​ര​മാ​യ സ​മ​യ​ത്ത് സു​നി​ത​യു​ടെ കു​ടും​ബ​ത്തെ നി​ങ്ങ​ളു​ടെ പ്രാ​ർ​ത്ഥ​ന​ക​ളി​ൽ ഓ​ർ​ക്കു​മ​ല്ലോ, ആ​ർ​ക്കെ​ങ്കി​ലും കു​ടും​ബ​ത്തെ​യോ അ​വ​ർ സം​ര​ക്ഷി​ക്കു​ന്ന മൃ​ഗ​ങ്ങ​ളെ​യോ ഏ​തെ​ങ്കി​ലും രീ​തി​യി​ൽ സ​ഹാ​യി​ക്കാ​ൻ താ​ല്പ​ര്യ​മു​ണ്ടെ​ങ്കി​ൽ, ദ​യ​വാ​യി എ​നി​ക്ക് മെ​സേ​ജ് അ​യ​യ്ക്കു​ക. ഞാ​ൻ അ​വ​രു​ടെ കു​ടും​ബ​വു​മാ​യി ബ​ന്ധ​പ്പെ​ടാ​നു​ള്ള വി​വ​ര​ങ്ങ​ൾ ന​ൽ​കാം.

Latest News

Corehub Up